Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Independence Day

80-ാം സ്വാ​ത​ന്ത്ര്യ​ദി​നം: സം​സ്ഥാ​ന​ത്തും വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ; ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തും വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ദേ​ശീ​യ ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. വ​ന്ദേ​മാ​ത​രം ആ​ലാ​പ​ന​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള പു​ഷ്പ​വൃ​ഷ്ടി​യും ന​ട​ന്നു. വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ, അ​ശ്വാ​രൂ​ഢ​സേ​ന, എ​ൻ​സി​സി, സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്റ്സ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് പ​തി​നാ​ലു ജി​ല്ല​ക​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ഉ​ണ്ടാ​യി​ല്ല.

പ്ര​ള​യം പ്ര​തി​രോ​ധി​ക്കാ​ൻ ശാ​സ്ത്രീ​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജീ​വ​ൻ ന​ഷ്ട​മാ​യ​വ​ർ​ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച് കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ക്കു​ക​ള്‍ ആ​രം​ഭി​ച്ച​ത്. രാ​ഷ്ട്രീ​യ അ​ന്ധ​ത​യും വി​ദ്വേ​ഷ​വും വെ​ടി​ഞ്ഞ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​റ​ണ​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​ദാ​ര്യം അ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്നും പ​റ​ഞ്ഞു.

ഏ​ക​വി​ള തോ​ട്ട​ത്തി​ൽ ഒ​രേ​യി​നം മ​നു​ഷ്യ​രെ വ​ള​ർ​ത്തി, ഒ​രേ ഭാ​ഷ​യും വി​ശ്വാ​സ​വും ജീ​വി​ത ശൈ​ലി​യും വ​ള​ർ​ത്തു​ന്ന, വെ​റു​പ്പി​ന്റെ തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത​ല്ല ജ​നാ​ധി​പ​ത്യം. പു​തു​ത​ല​മു​റ​ക്ക് സ്വ​ന്തം കാ​ലി​ൽ അ​ഭി​മാ​ന​ത്തോ​ടെ നി​ൽ​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണം. ല​ഹ​രി എ​ന്ന വി​പ​ത്തി​നെ പ​ടി​യി​റ​ക്ക​ണ​മെ​ന്നും ഇ​വ സ​ർ​ക്കാ​രി​ന്റെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

District News

ജി​ല്ലാ​ത​ല സ്വാ​ത​ന്ത്യ​ദി​ന ക്വി​സ് മ​ത്സ​രം 15ന്

 ചെ​മ്പേ​രി: വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​ന മ​ൾ​ട്ടി​മീ​ഡി​യ ക്വി​സ് മ​ത്സ​രം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി-​ഹൈ​സ്കൂ​ൾ വി​ഭാ​ഗം, യു​പി എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം, സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ, പൊ​തു വി​ജ്ഞാ​നം, വൈ​എം​സി​എ എ​ന്നി​വ​യാ​യി​രി​ക്കും മ​ത്സ​ര വി​ഷ​യ​ങ്ങ​ൾ. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 2000, 1500, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും സ്കൂ​ളി​ന് ട്രോ​ഫി​യും ല​ഭി​ക്കും.

ഒ​രോ സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു​പേ​രു​ടെ ടീ​മി​നാ​ണ് പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447086681, 9446964945, 9400204750.

District News

ജി​ല്ല​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കും

മ​ല​പ്പു​റം: ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നം. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ള​ക്ട​ർ ഡോ.​ വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്കൂ​ൾ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു.

എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ 8.25ന് ​ആ​രം​ഭി​ക്കു​ന്ന പ​രേ​ഡി​ൽ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് തു​ട​ങ്ങി​യ​വ​യു​ടെ​യും 37 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ക.

എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ടി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​രേ​ഡ് ക​മാ​ൻ​ഡ​റാ​കും. എം​എ​സ്പി ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ് ബാ​ബു സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡാ​കും.

രാ​വി​ലെ 7.15ന് ​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലൂ​ടെ എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തും. 8.40ന് ​സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള യു​ദ്ധ സ്മാ​ര​ക​ത്തി​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. തു​ട​ർ​ന്ന് പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

9.30ന് ​ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച രീ​തി​യി​ൽ അ​ല​ങ്ക​രി​ച്ച ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മ്മാ​നം ന​ൽ​കും. യോ​ഗ​ത്തി​ൽ എ​ഡി​എം ഇ​ൻ​-ചാ​ർ​ജ് അ​ൻ​വ​ർ സാ​ദ​ത്ത്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​കെ.​ ന​ജീ​ബ്, എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ പി.​ അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: സ്വാ​ഗ​ത​സം​ഘം രൂ​പീക​രി​ച്ചു

രാ​ജാ​ക്കാ​ട്: 80 -ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​ജാ​ക്കാ​ട് ആ​യു​ർ​വേ​ദ ഹാ​ളി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് അധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം മി​നി ബേ​ബി, മെംബ​ർ സി.​ആ​ർ. രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ർ വി​പി​ൻ സി. ​അ​ഗ​സ്റ്റിൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ കോ​ട്ട​യ്ക്ക​ൽ, ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​ൻ​പി​ള്ള, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സ​ന്തോ​ഷ്, ഫാ. ​തോ​മ​സു​കു​ട്ടി, സി​സ്റ്റ​ർ എ​മി​ലി, സി​ന്ധു ഗോ​പാ​ല​ൻ, കെ.​ആ​ർ. ശ്രീ​നി, ടി.​കെ. സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ൺ​വീ​ന​റാ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ-ഓർ​ഡി​നേ​റ്റ​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

District News

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

ഇ​ടു​ക്കി: ഐ​ഡി​എ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ന്‍റെ റി​ഹേ​ഴ്‌​സ​ല്‍ ഓ​ഗ​സ്റ്റ് 11, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് റി​ഹേ​ഴ്‌​സ​ല്‍ ആ​രം​ഭി​ക്കും. പ​രേ​ഡി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഈ ​മാ​സം 30 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ള​ക്‌​ട​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ്, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, ബാ​ന്‍​ഡ്, എ​ന്‍​സി​സി, എ​ന്‍​ഡി​ആ​ര്‍​എ​ഫ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​യി​രി​ക്കും പ​രേ​ഡി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം എ​ഡി​എം നി​ര്‍​വ​ഹി​ക്കും. റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലും 15 നും ​ആം​ബു​ല​ന്‍​സ് അ​ട​ക്കം മെ​ഡി​ക്ക​ല്‍ ടീം ​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​പാ​ടി​യി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

NRI

അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ​മ്പ

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പെ​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് (PAMPA Philadelphia)യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ൺ 27, 2026 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മ​ണി​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗാ​ല​റി​യ ബാ​ൻ​ക്വ​റ്റ് ഹാ​ളി​ൽ (3515 Welsh Road, Philadelphia, PA 19136) വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ 250 വ​ർ​ഷ​ത്തെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന ഈ ​ആ​ഘോ​ഷം സ​മൂ​ഹ ഐ​ക്യം, സാം​സ്കാ​രി​ക വൈ​വി​ധ്യം, ദേ​ശ​സ്നേ​ഹം എ​ന്നി​വ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രി​ക്കും.

വി​വി​ധ സം​സ്ഥാ​ന, ന​ഗ​ര ഭ​ര​ണ​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഈ വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തിന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി, സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച സം​സ്ഥാ​ന, ന​ഗ​ര പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​സു​ര​ക്ഷ​യ്ക്കാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​സ്റ്റ് റെ​സ്‌​പോ​ണ്ടിം​ഗ് ഓ​ഫീ​സ​ർ​മാ​രെ​യും പ​മ്പ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

സ​മൂ​ഹ​സേ​വ​ന​ത്തി​ലും പൊ​തു​ന​ന്മ​യ്ക്കു​മാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ആ​ദ​ര​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​കൂ​ടാ​തെ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും പു​രോ​ഗ​തി​ക്കു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഭ​ര​ണ​ത​ന്ത്ര​ജ്ഞ​ർ, സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, ക​മ്മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ പ്ര​ത്യേ​ക അം​ഗീ​കാ​രം ന​ൽ​കും.

അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​വും സം​ഭാ​വ​ന​ക​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സം​ഗീ​ത-​നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ, ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് എ​ല്ലാ അ​തി​ഥി​ക​ൾ​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് തോ​മ​സ് നെ​ല്ലി​കാ​ല, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ജോ​ൺ, ട്ര​ഷ​റ​ർ ജോ​യ് ത​ട്ടാ​ർ​ക്കു​ന്നേ​ൽ, തോ​മ​സ് പോ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും ഈ ​ച​രി​ത്ര​പ​ര​മാ​യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​മ്പ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ​മ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് ഫോ​ർ പ്രോ​സ്പെ​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്റ് (PAMPA Philadelphia)യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ൺ 27 ​വൈ​കു​ന്നേ​രം 4 മ​ണി​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗാ​ല​റി​യ ബാ​ൻ​ക്വ​റ്റ് ഹാ​ളി​ൽ (3515 Welsh Road, Philadelphia, PA 19136) ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സ​മൂ​ഹ ഐ​ക്യ​വും സം​സ്കാ​ര​പ​ര​മാ​യ വൈ​വി​ധ്യ​വും ദേ​ശ​സ്നേ​ഹ​വും ഒ​രു​മി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​ൽ വ​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ​പ്രവ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​മേ​രി​ക്ക​ൻ ഭ​ര​ണ ത​ന്ത്ര​ജ്ഞ​രെ​യും സാ​മൂ​ഹി​ക നേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്ന​താ​ണ്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് തോ​മ​സ് നെ​ല്ലി​കാ​ല, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ജോ​ൺ, ട്ര​ഷ​റ​ർ ജോ​യ് ത​ട്ടാ​ർ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് രാ​ജു പി. ​ജോ​ൺ തോ​മ​സ് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മ്പോ​ൾ സി​വി​ക് & ലീ​ഗ​ൽ വി​ഭാ​ഗം സു​ദാ ക​ർ​ത്ത, ലി​റ്റ​റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ൽ, എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ക്കു​ന്നു. ഐ.​ടി കോ​ർ​ഡി​നേ​റ്റ​റാ​യി മോ​ഡി ജേ​ക്ക​ബ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യി സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന, വ​നി​താ, കാ​യി​ക, ധ​ന​ശേ​ഖ​ര​ണ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജേ​ക്ക​ബ് കോ​ര, വി .​വി ചെ​റി​യാ​ൻ, രാ​ജ​ൻ സാ​മു​വേ​ൽ, ത​മ്പി പോ​ത്ത​ൻ, മോ​ൻ​സ​ൺ വ​ർ​ഗീ​സ്, അ​ല​ക്സ് ബാ​ബു, റെ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ, എ​ബി മാ​ത്യു, ടി​നു ജോ​ൺ​സ​ൻ, ജോ​ൺ​സ​ൺ യോ​ഹ​ന്നാ​ൻ, റേ​ച്ച​ൽ തോ​മ​സ്, വ​ത്സ ത​ട്ടാ​ർ​കു​ന്നേ​ൽ, ജ​യ സു​മോ​ദ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ആ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു വ​ലി​യ സം​ഗ​മ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

National

ഇ​ന്ത്യ​യു​ടെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഓടിത്തുടങ്ങും

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. 2027 ഓ​ഗ​സ്റ്റ് 15നാ​യി​രി​ക്കും മും​ബൈ - അ​ഹ​മ്മ​ദാ​ബാ​ദ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​യി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി​ട്ട് ബു​ള്ള​റ്റ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക.

ഇ​തി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​യ സൂ​റ​ത്ത്– ബി​ലി​മോ​റ പാ​ത​യി​ലാ​ണ് 2027ൽ ​ആ​ദ്യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​പി മു​ത​ൽ സൂ​റ​ത്ത് വ​രെ​യും മൂ​ന്നാം ഘ​ട്ട​ത്തി​ൽ വാ​പി മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദ് വ​രെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മും​ബൈ മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദ് വ​രെ ബു​ള്ള​റ്റ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ബ​ർ​മ​തി​യെ​യും മു​ബൈ​യി​ലെ താ​നെ​യെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു 508 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൻ ഓ​ടി​ക്കു​വാ​നു​ള്ള അ​തി​വേ​ഗ റെ​യി​ൽ​പാ​ത നി​ർ​മി​ക്കു​ക.

മ​ണി​ക്കൂ​റി​ൽ 320 കി​ലോ​മീ​റ്റ​ർ വേ​ഗ​മാ​ണ് ബു​ള്ള​റ്റ് ട്രെ​യി​നി​നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2017ലാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. 2023 ഡി​സം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ൽ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് കാ​ല​താ​മ​സ​ത്തി​നു ഇ​ട​യാ​ക്കി​യ​ത്.

NRI

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി അ​യ​ർ​ല​ൻ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റ്

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌(​ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ദേ​ശ​ഭ​ക്തി നി​റ​ഞ്ഞ ആ​ഘോ​ഷ​മാ​യി മാ​റി. ഐ​ഒ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നു ക​ള​ത്തി​ൽ ആ​യി​രു​ന്നു.

ഫ്രാ​ൻ​സി​സ് ഇ​ട​ണ്ട​റി, ലി​ജു ജേ​ക്ക​ബ്, ജി​ജി സ്റ്റീ​ഫ​ൻ, പോ​ൾ​സ​ൺ പീ​ടി​ക​യ്ക്ക​ൻ, ജെ​ബി​ൻ മേ​നാ​ചേ​രി, ഷി​ബി​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ന​ട​ത്തു​ന്ന 78-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ സി​നി​മ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും.

ഗോ​ഡ് ഫാ​ദ​ർ, റാം​ജി​റാ​വ് സ്പീ​കിം​ഗ് പോ​ലെ നി​ര​വ​ധി സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ൽ സ്ക്രി​പ്റ്റ് റൈ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​നാ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ക്രി​സ്റ്റോ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കോ​ൺ​ഗ്ര​സ് നേ​താ​വും കാ​സ​ർ​കോ​ട് എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. അ​ത്താ​ഴ വി​രു​ന്നോ​ടു കൂ​ടി​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ക.

ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Latest News

Corehub Up